ഗുജറാത്തിന്റെ വികസന പദ്ധതികള്‍ തടസ്സപ്പെടുത്തിയത് യുപിഎ സര്‍ക്കാറെന്ന് മോദി

Posted on: October 22, 2017 3:31 pm | Last updated: October 23, 2017 at 9:30 am

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ഗുജറാത്തിലെത്തി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയാണ് മോദി. വന്‍ വികസന പദ്ധതികള്‍ സമര്‍പ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തു ഗുജറാത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിരുന്നതായി മോദി ആരോപിച്ചു.

ഈ മാസം ഗുജറാത്തിലേക്കു മോദി നടത്തിയ മൂന്നാം സന്ദര്‍ശനത്തിലാണു കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. താന്‍ മുഖ്യമന്ത്രിയായിരിക്കെ, ശത്രുതാ മനോഭാവത്തിലാണു യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. വ്യാവസായിക വളര്‍ച്ചയും സംസ്ഥാനത്തിന്റെ വികസനവും അവര്‍ തടസ്സപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയാക്കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.