Kerala
തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്; ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടു സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യൂ സെക്രട്ടറിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറി. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം മണ്ണിട്ടു നികത്തിയതായും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിലം നികത്തിയതായും റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന. ശനിയാഴ്ച രാത്രി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യനാണ് കലക്ടര്‍ ടി.വി. അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കലക്ടറുടെ നേതൃത്വത്തില്‍ ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപം പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനായി ഭൂമി കയ്യേറിയതെന്നു കണ്ടെത്തിയത്. 2014നു ശേഷമാണ് ഭൂമി നികത്തല്‍ നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി മണ്ണിട്ടു നികത്തുന്നത് കുറ്റകരമാണ്. ഏതെങ്കിലും തരത്തിലുള്ള നടപടിക്കു റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടോയെന്നു വ്യക്തമല്ല