രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ്യ സ്ഥാനം ഏറ്റെടുക്കുന്നത തിയതി ഇന്നറിയുമെന്ന് സൂചന

Posted on: October 21, 2017 10:18 am | Last updated: October 21, 2017 at 1:42 pm
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്ന തിയതി സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും തിയതി വ്യക്തമാക്കിയിരുന്നില്ല. ശനിയാഴ്ചത്തെ യോഗം കഴിയുന്നതോടെ ഇക്കാര്യത്തിലും വ്യക്തത വരുമെന്നാണ് പ്രതീക്ഷ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്.

സോണിയ ഗാന്ധിയുടെ വസതിയില്‍ ശനിയാഴ്ച ചേരുന്ന യോഗത്തില്‍ അടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകകാര്യ സമിതിയുടെ തിയതിയും അജണ്ടയും സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രവര്‍ത്തക സമിതി യോഗത്തിലാവും കോണ്‍ഗസ് അധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുക്കുക.പാര്‍ട്ടിയിലെ ഉന്നത കേന്ദ്രങ്ങള്‍ നല്‍കുന്ന വാര്‍ത്തകളനുസരിച്ച് ഒക്‌ടോബര്‍ 24ന് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഉണ്ടാവുമെന്നാണ് സൂചന.