നാഗപട്ടണത്ത് ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് വീണ് എട്ടുപേര്‍ മരിച്ചു

Posted on: October 20, 2017 9:20 am | Last updated: October 20, 2017 at 12:58 pm

നാഗപട്ടണം: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് വീണ് എട്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

നാഗപട്ടണത്തെ പോരയാറിലുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ നിലഗുരുതരമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറും മറ്റു ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദര്‍ശിച്ചു.