സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്

Posted on: October 20, 2017 9:12 am | Last updated: October 20, 2017 at 11:55 am

പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍?ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്‌കൂളിലെ പി.എന്‍. അജിത്തിനാണ് സ്വര്‍ണം.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാംകുളത്തിന്റെ അനുമോള്‍ തമ്പിക്കാണ് സ്വര്‍ണം.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ പി ചാന്ദിന സ്വന്തമാക്കി. 18 ഇനങ്ങളിലെ മത്സരങ്ങളാണ് ഇന്ന് ഉണ്ടാകുക.