സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാറിന് തെറ്റുപറ്റിയെന്ന് ഉമ്മന്‍ ചാണ്ടി

Posted on: October 19, 2017 2:09 pm | Last updated: October 19, 2017 at 10:30 pm

കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയസഭയില്‍ വെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ തെറ്റുപറ്റിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ ആദ്യ നടപടി തെറ്റാണെന്ന് തെളിഞ്ഞു. അതാണ് വീണ്ടും വിദഗ്ധ നിയമോപദേശത്തിന് പോകുന്നത്- ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.