Connect with us

National

നോട്ട് അസാധുവാക്കലിനെ പിന്തുണച്ചത് തെറ്റായിപ്പോയി; മാപ്പ്: കമല്‍ഹാസന്‍

Published

|

Last Updated

ചെന്നൈ: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ പിന്തുണച്ചത് തെറ്റായിപ്പോയെന്നും ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും നടന്‍ കമല്‍ഹാസന്‍. തമിഴ് മാഗസിന്‍ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തിരക്കുപിടിച്ച് എടുത്തൊരു തീരുമാനമായിരുന്നു അത്. ജനങ്ങളുടെ ബുദ്ധിമുട്ട് അറിയാതെയാണ് താന്‍ മോദിയെ അനുകൂലിച്ചത്. നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തെ നിയന്ത്രിക്കുമെന്നാണ് താന്‍ ആദ്യം കരുതിയത്. സാമ്പത്തിക ശാസ്ത്രം അറിയാകുന്ന തന്റെ ചില സുഹൃത്തുകള്‍ തന്നെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഇതിന്റെ ഉദ്ദേശശുദ്ധിയെ മാനിച്ച് ഞാന്‍ ഇതിനെ അനുകൂലിക്കുകയായിരുന്നു. ഇപ്പോള്‍ തെറ്റു മനസ്സിലാകുന്നു. തെറ്റുകള്‍ സ്വയം തിരുത്തുക എന്നതാണ് നല്ല നേതാവിന്റെ ലക്ഷണം. ഗാന്ധി അടക്കമുള്ള മഹന്മാരായ നേതാക്കള്‍ സ്വന്തം തെറ്റുകള്‍ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ തെറ്റുകള്‍ അംഗീകരിക്കുകയാണെങ്കില്‍ താന്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുമെന്നും കമല്‍ ലേഖനത്തില്‍ പറയുന്നു.

Latest