ജോര്‍ജ് സോന്‍ഡേര്‍സിന് ബുക്കര്‍ പ്രൈസ്

Posted on: October 18, 2017 2:10 pm | Last updated: October 18, 2017 at 2:10 pm

ലോസ്ആഞ്ചലസ്: അമേരിക്കന്‍ സാഹിത്യകാരന്‍ ജോര്‍ജ് സോന്‍ഡേര്‍സിന് ബുക്കര്‍ പ്രൈസ്. ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കണിന്റെ 11 വയസ്സുകാരനായ മകന്റെ ജീവിതം വിഷയമായ നോവലാണിത്. ബ്രിട്ടനിലെ സുപ്രസിദ്ധമായ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് സോണ്‍ഡേഴ്‌സ്.

മൂന്ന് ബ്രിട്ടീഷുകാരും മൂന്ന് അമേരിക്കന്‍ എഴുത്തുകാരുമാണ് ഇത്തവണത്തെ മാന്‍ ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്. ടെക്‌സാസിലെ അമരിലോയില്‍ 1958ല്‍ ജനിച്ച സോണ്‍ഡേഴ്‌സിന് അമേരിക്കയിലെ പ്രശ്‌സ്തമായ പല അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.