മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു

Posted on: October 18, 2017 10:54 am | Last updated: October 18, 2017 at 3:40 pm

തിരുവനന്തപുരം: കൈയേറ്റ ആരോപണ വിവാദങ്ങള്‍ക്കിടെ ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. അടുത്ത മാസം ആദ്യം മുതല്‍ 15 ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിക്കുന്നത്. കൈക്ക് ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ് അവധിയെടുക്കുന്നതെന്നാണ് വിശദീകരണം. ചുമതല മറ്റൊരു മന്ത്രിക്ക് നല്‍കും.

തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണങ്ങളില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ നാളെ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മന്ത്രിയുടെ നീക്കം. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്.