കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

Posted on: October 16, 2017 12:27 pm | Last updated: October 17, 2017 at 10:38 am

തിരുവനന്തപുരം കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ നിലവിലെ സ്ഥിതി മാറ്റേണ്ടെന്ന നിലപാടിലുറച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനം. സിപിഎം പൊളിറ്റ് ബ്യൂറോയിലാണ് കേന്ദ്ര കമ്മിറ്റി നിലപാടറിയിച്ചത്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ മതേതര കക്ഷികളോടും ഐക്യപെടണമെന്ന് സീതാറാം യെച്ചൂരിയുടെ നിലപാടിനെ ശരിവെക്കാന്‍ യോഗത്തിനായില്ല.

യച്ചൂരി, കാരാട്ട് പക്ഷങ്ങളുടെ ഭിന്ന നിലപാടുകള്‍ യോഗത്തിലുടനീളം പ്രതിഫലിച്ചിരുന്നു. വേട്ടിനിടണമെന്ന് കാരാട്ട് വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നുള്ള നിലപാടിലേക്ക് യോഗം എത്തുകയായിരുന്നു. കേന്ദ്രത്തില്‍ ബിജെപിയെ താഴെയിറക്കാന്‍ പരിശ്രമിക്കുകയെന്നതാണു പ്രഥമ ദൗത്യമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മുന്നോട്ടുവച്ച കരടു രൂപരേഖയിലും അതിനു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നല്‍കിയ ബദല്‍ രേഖയിലും പറയുന്നു. അതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളുമായും സഹകരിക്കാമെന്നു യച്ചൂരിയും, കോണ്‍ഗ്രസ് ഒഴികെ എല്ലാവരുമാകട്ടെയെന്നു കാരാട്ടും വാദിച്ചിരുന്നു. ബിജെപി ഭരണത്തെ ഫാഷിസ്റ്റ് രീതിയിലുള്ളതെന്നു യച്ചൂരിയുടെ വാദം എല്ലാവരും അംഗീകരിച്ചെങ്കിലും. പൊളിറ്റ് ബ്യൂറോയില്‍ അവതരിപ്പിച്ച രേഖയില്‍ ഇതിനെ കാരാട്ട് ചോദ്യം ചെയ്തു.