Connect with us

International

വിയറ്റ്‌നാമില്‍ പ്രളയം: മരണം 68 ആയി

Published

|

Last Updated

ഹനോയ്: കനത്ത മഴയെ തുടര്‍ന്ന് വിയറ്റ്‌നാമിലുണ്ടായ പ്രളയത്തില്‍ മരണ സംഖ്യ 68 ആയി. 34പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിവിധ മേഖലകളിലായി 32പേര്‍ക്ക് പരുക്കുപറ്റിയിട്ടുണ്ട്. 2,30000 കാലികളും വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും കഴിഞ്ഞ ചൊവ്വമുതല്‍ വിയറ്റ്‌നാമിനെ ദോഷകരമായിബാധിച്ചിരിക്കയാണ്.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമായി രാജ്യത്തെ കടുത്ത ദുരന്തത്തിലാക്കിയിരിക്കുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ദുരന്തനിവാരണ സംഘം സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വടക്കന്‍ വിയറ്റ്‌നാമിലെ ഹോവബിന്നില്‍ 20പേര്‍ മരിച്ചിട്ടുണ്ട്. അവിടെ മലയിടിഞ്ഞ് കാണാതായ എട്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനുമായി പോലീസ്, സൈനികവിഭാഗക്കാരായി 300 ഓളം പേര്‍ ശ്രമം തുടരുകയാണ്. ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞിട്ടുണ്ടെന്നും അത് ഉള്‍ക്കടലിലേക്കുനീങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അഭയാര്‍ഥി ക്യാമ്പുകളിലും വെള്ളം വലിഞ്ഞ മേഖലയിലും ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Latest