ബീഫിന്റെ പേരില്‍ വീണ്ടും ആക്രമണം; ഹരിയാനയില്‍ അഞ്ച് പേരെ ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ചു

Posted on: October 14, 2017 3:29 pm | Last updated: October 15, 2017 at 10:30 am

ന്യൂഡല്‍ഹി: ബീഫ് കടത്തിയെന്ന് ആരോപിച്ച് ഹരിയാനയില്‍ അഞ്ച് പേരെ ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ചു. ഫരീദാബാദിലാണ് സംഭവം. ഓട്ടോ ഡ്രൈവറെയും ഓട്ടോയില്‍ സഞ്ചരിച്ച നാല് പേരെയുമാണ് മര്‍ദിച്ചത്. ഗോ മാതാ കീ ജയ്, ജയ് ഹനുമാന്‍ എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു മര്‍ദനമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടും മര്‍ദനം തുടര്‍ന്നു. മര്‍ദനമേറ്റവര്‍ക്കെതിരെ കേസെടുത്ത പോലീസ് ആക്രമികള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. ആസാദ്, ഷെഹ്‌സാദ്, ഷക്കീല്‍, സോനു തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. കടത്തിയത് ബീഫാണോ എന്ന് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.