കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ സമരവേദിയില്‍ ചാണവെള്ളം തളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

Posted on: October 13, 2017 10:23 am | Last updated: October 13, 2017 at 12:52 pm

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ സമരവേദിയില്‍ ചാണവെള്ളം തളിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞദിവസം എംപിയുടെ കൊട്ടാരക്കരയിലെ ഉപവാസ വേദിയിലാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്. എംപിയുടെ ഉപവാസ സമരം കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം.

റെയില്‍വെയുടെ അവഗണനയ്‌ക്കെതിരായിരുന്നു ഉപവാസം.