സോളാറില്‍ ഗോളടിച്ചത് പിണറായി; കോളടിച്ചത് ചെന്നിത്തലക്ക്: അഡ്വ. ജയശങ്കര്‍

    Posted on: October 12, 2017 1:53 pm | Last updated: October 12, 2017 at 1:57 pm

    തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ ഗോളടിച്ചത് പിണറായി ആണെങ്കിലും കോളടിച്ചത് ചെന്നിത്തലക്കെന്ന് അഡ്വ. ജയശങ്കര്‍. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഒതുങ്ങി. ഇല്ലാത്ത ചാരക്കേസുണ്ടാക്കി കരുണാകരനെ താഴെയിറക്കിയവരാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍. കാലം കണക്കു തീര്‍ക്കുന്നത് ലീഡര്‍ പരലോകത്തിരുന്ന് കാണുന്നുണ്ടാകുമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം……

    സോളാര്‍ റിപ്പോര്‍ട്ടില്‍ ഗോളടിച്ചത് പിണറായി ആണെങ്കിലും കോളടിച്ചത് ചെന്നിത്തലയ്ക്കാണ്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഒതുങ്ങി, ബെന്നി ബഹനാനും കെ സി വേണുഗോപാലും ഷെഡ്ഡില്‍ കയറി. കെപിസിസി പ്രസിഡന്റായി ഇനി ആരു വന്നാലും രമേശിന് പ്രശ്മല്ല. പിണറായി സഖാവ് മന:പൂര്‍വമല്ലെങ്കില്‍പ്പോലും ബിജെപിക്കു വലിയ സഹായമാണ് ചെയ്തിട്ടുള്ളത്. അമിത്ഷായുടെ മകന്‍ അമിതമായി പണമുണ്ടാക്കി എന്ന ആരോപണത്തില്‍ പിടിച്ചു രാഹുല്‍ ഗാന്ധി ആക്രമണം കടുപ്പിക്കുമ്പോഴാണ് സോളാര്‍ സ്‌റ്റ്രോക്ക് ഉണ്ടായത്. ജസ്റ്റിസ് ശിവരാജന്റെ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ചാവും ഗുജറാത്തില്‍ മോദി പ്രചരണം നടത്തുക. അഴിമതിക്കു മാത്രമല്ല സ്ത്രീപീഡനത്തിനും രാഹുല്‍ ന്യായം പറയേണ്ടിവരും.ഇല്ലാത്ത ചാരക്കേസുണ്ടാക്കി കരുണാകരനെ താഴെയിറക്കിയവരാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍. കാലം കണക്കു തീര്‍ക്കുന്നത് ലീഡര്‍ പരലോകത്തിരുന്ന് കാണുന്നുണ്ടാകും.അടിക്കുറിപ്പ്: സരിതയെ പേടിപ്പിച്ചവരുടെയും പീഡിപ്പിച്ചവരുടെയും പണം പിടുങ്ങിയവരുടെയും പട്ടികയില്‍ മുന്‍ മദ്യമന്ത്രി കെ.ബാബുവിന്റെ പേരില്ല. കേബു ആളു ഡീസന്റാണ്, ബാക്കി കോണ്‍ഗ്രസുകാരെ പോലെയല്ല.