പരാജയപ്പെട്ടെങ്കിലും ചരിത്ര ഗോള്‍ നേടി ഇന്ത്യ

Posted on: October 9, 2017 9:20 pm | Last updated: October 10, 2017 at 10:39 am

ന്യൂഡല്‍ഹി: അണ്ടര്‍17 ലോകകപ്പില്‍ കൊളംബിയയ്‌ക്കെതിരെ പരാജയപ്പെട്ടെങ്കിലും ചരിത്രത്തില്‍ ഇടം നേടി തന്നെയാണ് ഇന്ത്യ മടങ്ങുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ഗോള്‍ നേടിയത് കൊണ്ട് മാത്രമല്ല ഗോളി ധീരജ് സിംഗും ഇന്ത്യയുടെ പ്രതിരോധമുന്നേറ്റ നിരകളുടെ മികച്ച പ്രകടനവും തങ്ങളെ എഴുതി തള്ളാന്‍ പറ്റുന്ന ടീമല്ല എന്ന് തെളിയിക്കുന്നതായിരുന്നു.

കൊളംബിയയ്‌ക്കെതിരെ 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. യുവാന്‍ പെനലോസയുടെ ഇരട്ടഗോളുകളാണ് കൊളംബിയന്‍ വിജയത്തിന്റെ ഹൈലറ്റ്. മണിപ്പൂരുകാരന്‍ ജീക്‌സണ്‍ സിംഗ് തൗങ്ജാമിലുടെയാണ് ഇന്ത്യ ആദ്യ ലോകകപ്പ് ഗോള്‍ നേടിയത്.