Kerala
മോദി നടപ്പാക്കുന്നത് ഹിറ്റ്‌ലറുടെ ആശയങ്ങള്‍: കോടിയേരി

തിരുവനന്തപുരം: ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ നടപ്പാക്കിയ ആശയങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജര്‍മനിയില്‍ 20 ലക്ഷം കമ്മ്യൂണിസ്റ്റുകാരെയാണ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത്. അതേപാതയിലൂടെ കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് ഇത്തരം ആക്രമണങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
ആര്‍എസ്എസ് നടപ്പാക്കുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ കേരളമാണ് ആര്‍എസ്എസ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാന്‍ ഒരു യാത്രയും തുടങ്ങി. 1957ല്‍ ഇഎംഎസ് സര്‍ക്കാറിനെ പിരിച്ചുവിടാന്‍ നടത്തിയ വിമോചന സമരം നടത്തിയതു പോലെ ഒരു രണ്ടാം വിമോചന സമരം നടത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ യാത്ര കാറ്റുപോയ ബലൂണ്‍ പോലെയായി. സംസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിക്കാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസ് യാത്രയിലൂടെ ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോള്‍ അക്രമങ്ങള്‍ നടത്തുകയാണ്. മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ പോലും ആര്‍എസ്എസ് അനുവദിക്കുന്നില്ലെന്നും കോടിയേരി കൂട്ടിത്തേര്‍ത്തു.