Connect with us

Kerala

1921ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതി: കുമ്മനം

Published

|

Last Updated

മലപ്പുറം: മലബാര്‍ ലഹള എന്നറിയപ്പെടുന്ന 1921ലെ കലാപം കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നു അതെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്നും കുമ്മനം ചോദിച്ചു.

സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവത്കരിക്കുന്നത് അവസാനിപ്പിക്കണം. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണ് നല്‍കേണ്ടത്. ഇഎംഎസിന്റെ കുടുംബം ഉള്‍പ്പെടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന് പറഞ്ഞു ശരിയായ ചരിത്രം വരും തലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്മാരും സര്‍ക്കാറും തയ്യാറാകണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.