ആസ്‌ത്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യക്ക് വിജയത്തുടക്കം

Posted on: October 7, 2017 11:36 pm | Last updated: October 7, 2017 at 11:36 pm

റാഞ്ചി: ആസ്‌ത്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യക്ക് വിജയത്തുടക്കം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.

മഴ കാരണം ആറ് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യക്ക് 48 റണ്‍സായിരുന്നു വിജയലക്ഷ്യം. മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ ജയം കരസ്ഥമാക്കി. ശിഖര്‍ ധവാന്‍ പതിനൊന്ന് റണ്‍സും കോഹ് ലി 22 റണ്‍സെടുത്തും ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. രോഹിത് ശര്‍മ (11) പുറത്തായി.
ഓസീസ് 18.4 ഓവറില്‍ എട്ട് വിക്കറ്റിന് 118 റണ്‍സടിച്ചു. മഴയെത്തിയതോടെ ഓസീസിന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.