Connect with us

National

കാശ്മീരില്‍ ഇനി പെല്ലറ്റ് തോക്കുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍

Published

|

Last Updated

മീററ്റ്: ജമ്മു കാശ്മീരില്‍ കലാപകാരികളെ നേരിടാന്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരം സൈന്യത്തിന് ഇനിമുതല്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിക്കും. ഇതിനായി 21000 റൗണ്ട് പ്‌ളാസ്റ്റിക് ബുള്ളറ്റുകള്‍ സി.ആര്‍.പി.എഫിന് നല്‍കി കഴിഞ്ഞു. പൂനെയിലെ ഓര്‍ഡ്‌നന്‍സ് ഫാക്ടറിയില്‍ ഡി.ആര്‍.ഡി.ഒയുടെ മേല്‍നോട്ടത്തിലാണ് പ്‌ളാസ്റ്റിക് ബുള്ളറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പെല്ലറ്റ് ഗണ്ണുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അപകടസാധ്യത കുറഞ്ഞ പ്‌ളാസ്റ്റിക് ബുള്ളറ്റുകളെ കുറിച്ച് ആലോചിച്ചതെന്ന് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. ഭട്‌നഗര്‍ പറഞ്ഞു. നിലവില്‍ താഴ്വരയില്‍ സൈന്യം ഉപയോഗിക്കുന്നത് എ.കെ47, 56 സീരിസുകളിലുള്ള തോക്കുകളാണ്. ഇവയില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് പ്‌ളാസ്റ്റിക് ബുള്ളറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കശ്മീരിലെ സംഘര്‍ഷങ്ങളെ പ്രതിരോധിക്കാന്‍ പെല്ലറ്റ് ഗണ്ണുകളാണ് സൈന്യം ഉപയോഗിച്ചു വരുന്നത്. പെല്ലറ്റുകള്‍ കണ്ണില്‍ തറച്ചതു വഴി നിരവധി പേരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു