ഒരു യോഗിക്ക് ചേരാത്തതാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ചെയ്യുന്നതെന്ന് പിണറായി വിജയന്‍

Posted on: October 6, 2017 9:54 pm | Last updated: October 7, 2017 at 10:54 am

മലപ്പുറം: ആര്‍എസ്എസിനും യുപി മുഖ്യമന്ത്രി യോഗിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു യോഗിക്ക് ചേരാത്തതാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതില്‍ അടച്ചാക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി വേങ്ങരയില്‍ പറഞ്ഞു.

ആര്‍എസ്എസ് കേരളത്തെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റാനാണ് ശ്രമിക്കുന്നത്. ഇതിനായി വിചിത്രമായ തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നതെന്നും പിണറായി പറഞ്ഞു.
പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നുണ്ട്. ആര്‍എസ്എസിനെയും ബിജെപിയെയും തടയാന്‍ സിപിഐ എമ്മിന് മാത്രമേ സാധിക്കുവെന്നും പിണറായി പറഞ്ഞു.