ഗാന്ധി വധം; പുനരന്വേഷണ സാധുത പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു

Posted on: October 6, 2017 3:47 pm | Last updated: October 6, 2017 at 3:47 pm

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി വധം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. അഭിനവ് ഭാരത് പ്രവര്‍ത്തകന്‍ ജോ. പങ്കജ് ഫട്‌നിസാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയത്. ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ അല്ലെന്നും അജ്ഞാതനാണെന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു.

ഹരജിയുടെ സാധുത പരിശോധിക്കാന്‍ കോടതി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്ര സരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ജസ്റ്റിസ് എസ് എ ബോഡ്‌ബെ, എല്‍ നാഗേശ്വര റാവു എന്നിവരുടെ ബഞ്ചാണ് ഹരജി പരിഗണിച്ചത്.