വയനാട്ടില്‍ രണ്ട് കോടിയുടെ ഹെറോയിനുമായി അഞ്ച് പേര്‍ പിടിയില്‍

Posted on: October 6, 2017 12:34 pm | Last updated: October 6, 2017 at 2:59 pm

കല്‍പ്പറ്റ: മാനന്തവാടിയില്‍ രണ്ട് കോടിയോളം രൂപയുടെ ഹെറോയിനുമായി അഞ്ച് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ നാല് പേരും ഒരു ഉത്തര്‍ പ്രദേശുകാരനുമാണ് പിടിയിലായത്. എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മാനന്തവാടി പോലീസും എസ്പിയുടെ സ്‌ക്വാഡും നാര്‍കോട്ടിക് സെല്ലും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ഇന്നലെ വൈകീട്ടാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. പിടികൂടിയ വസ്തു ഹെറോയിനാണെന്ന് സ്ഥിരീകരിച്ചതായും വിപണിയില്‍ ഇതിന് രണ്ട് കോടി രൂപയോളം വിലവരുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഉത്തര്‍ പ്രദേശിലെ മധുര സ്വദേശിയായ അജയ് സിംഗാണ് ഒന്നാം പ്രതി. കണ്ണൂര്‍ സ്വദേശികളായ മണിക്കുട്ടന്‍, ഷൈജു, അശോകന്‍, ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ലഹരി മരുന്ന് വാങ്ങാല്‍ ലോഡ്ജില്‍ എത്താമെന്ന് പറഞ്ഞയാളെ പോലീസ് തിരയുകയാണ്.