കര്‍ണാടകയില്‍ വാഹനാപകടം; നാല് മലയാളി എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: October 6, 2017 10:53 am | Last updated: October 6, 2017 at 1:43 pm

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരം ജില്ലയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. എംബിബിഎസ് വിദ്യാര്‍ഥികളായ ജോയല്‍ ജേക്കബ്, ജീന ദിവ്യ, നിഖിത് എന്നിവരാണ് മരിച്ചത്. ഒരാളുടെ പേര് അറിവായിട്ടില്ല. ഇവരില്‍ രണ്ട് പേര്‍ ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെയും രണ്ട് പേര്‍ തമിഴ്‌നാട് വെല്ലൂര്‍ വിഐടി യൂനിവേഴ്‌സിറ്റിയിലേയും വിദ്യാര്‍ഥികളാണ്.

ബെംഗളൂരു- മൈസൂരു ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെ 3.45നായിരുന്നു അപകടം. മൈസുരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു കാര്‍. അമിതവേഗതയിലെത്തിയ ട്രക്ക് ഡിവൈഡറില്‍ ഇടിച്ച ശേഷം കാറിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാല് പേരും തല്‍ക്ഷണം മരിച്ചു.