ഇന്ധന വില: സംസ്ഥാന നികുതി ഒഴിവാക്കാനാകില്ല: മന്ത്രി തോമസ് ഐസക്

Posted on: October 5, 2017 2:51 pm | Last updated: October 5, 2017 at 9:51 pm

ആലപ്പുഴ: സംസ്ഥാന നികുതി ഒഴിവാക്കി ഇന്ധന വില കുറക്കാനാകില്ലെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. ജിഎസ്ടി വരുത്തി വച്ച സാമ്പത്തിക ബാധ്യതക്ക് പുറമേ അധിക ഭാരം ഏറ്റെടുക്കാനാകില്ല. വിലയേക്കാള്‍ വലിയ നികുതി പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരുന്നത് കേന്ദ്രത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്.

എക്‌സൈസ് നികുതിയില്‍ രണ്ട് രൂപ കുറച്ചത് കേന്ദ്ര സര്‍ക്കാറിന്റെ തട്ടിപ്പാണ്. കേന്ദ്രം നികുതി കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.