സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി

Posted on: October 4, 2017 7:23 pm | Last updated: October 5, 2017 at 9:59 am

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിമര്‍ശനങ്ങള്‍ക്ക് ആധാരം വസ്തുതകളല്ല, വികാരമാണെന്നും മോദി പറഞ്ഞു. നോട്ടു നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനമാണെന്ന് ഇന്ത്യയുടെ ജിഡിപി കുറയുന്നത് ഇത് ആദ്യമായിട്ടല്ല. വിമര്‍ശനങ്ങള്‍ക്ക് ആധാരം വസ്തുതകളല്ല, വികാരമാണെന്നും മോദി പറഞ്ഞു.

നോട്ടു നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനങ്ങളാണ്. കള്ളപ്പണം ഇല്ലാതാക്കുകയെന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എട്ടു തവണ ജിഡിപി 5.7 ശതമാനത്തിനു താഴെയായിരുന്നു. ഞാനൊരു സാമ്പത്തിക വിദഗ്ധനല്ല, അങ്ങനെ അവകാശപ്പെട്ടിട്ടുമില്ലെന്നും ജിഎസ്ടിയില്‍ ആവശ്യമായ മാറ്റങ്ങള്‍കൊണ്ടുവരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ രജതജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.