ഹര്‍ത്താല്‍; മറ്റു ജില്ലകളില്‍ നിന്ന് വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യാത്രക്ക് തടസമുണ്ടാകില്ല: ചെന്നിത്തല

  • എറണാകുളം നഗരത്തില്‍ ഹര്‍ത്താല്‍ മൂന്ന് മണി വരെ മാത്രം
Posted on: October 4, 2017 6:51 pm | Last updated: October 4, 2017 at 8:10 pm

തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെയും, പെട്രോള്‍ ഡീസല്‍ പാചകവാതക വര്‍ധനക്കെതിരെയും യുഡിഎഫ് ഈ മാസം പതിമൂന്നിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എറണാകുളം നഗരത്തില്‍ ഉച്ചക്ക് മൂന്ന് മണിവരെ മാത്രമായിരിക്കുമെന്ന് യു ഡി എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു.

ഫിഫ ലോക കപ്പ് അണ്ടര്‍17 മല്‍സരങ്ങള്‍ നടക്കുന്നതിനാലാണ് എറണാകുളംനഗരത്തില്‍ ഹര്‍ത്താല്‍ മൂന്ന് മണി വരെ ആക്കാന്‍ തിരുമാനിച്ചത്. മാത്രമല്ല ഫുട്‌ബോള്‍ കളി കാണാന്‍ മറ്റു ജില്ലകളില്‍ നിന്ന് വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യാത്ര ചെയ്യാന്‍ ഒരു തടസവുമുണ്ടാകാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം 13ാം തീയ്യതിയിലെ ഹര്‍ത്താലില്‍ നിന്ന് യുഡിഎഫ് പിന്മാറണമെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ കായിക കേരളത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.