കുഞ്ഞാലിക്കുട്ടിയുടെ റോഡ്‌ഷോ നാളെ മുതല്‍

Posted on: October 3, 2017 1:25 pm | Last updated: October 3, 2017 at 1:02 pm

വേങ്ങര: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന റോഡ് ഷോ നാളെ കണ്ണമംഗലം പഞ്ചായത്തില്‍ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും അദ്ദേഹം പര്യടനം നടത്തും.

നാലാം തീയതി ആരംഭിക്കുന്ന പര്യടനം എട്ടാം തീയതി അവസാനിക്കും. വേങ്ങര മണ്ഡലം കൂടി ഉള്‍പ്പെടുന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ജനപ്രതിനിധിയും, കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലുമായി മണ്ഡലത്തെ പ്രതിനിധീകരിച്ച എം എല്‍ എയുമായ കുഞ്ഞാലിക്കുട്ടി ഈ തിരഞ്ഞെടുപ്പിലും സജീവമായി മണ്ഡലത്തിലുണ്ട്. മുതിര്‍ന്ന യു ഡി എഫ് നേതാക്കളെല്ലാം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തിലെത്തും.