കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ നവമുതലാളിത്തം പഠിക്കണം; എന്നാല്‍ മാക്‌സിസം മറന്നുപോകരുത്: ഷി ചിന്‍പിങ്

Posted on: September 30, 2017 8:45 pm | Last updated: September 30, 2017 at 8:45 pm
SHARE

രാജ്യത്തെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും നവ മുതലാളിത്തത്തെപ്പറ്റി വിശദമായി പഠിക്കണമെന്നും എന്നാല്‍ മാര്‍ക്‌സിസത്തില്‍നിന്നു വ്യതിചലിച്ചു പോകരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തമാസം തുടങ്ങാനിരിക്കെയാണ് ഭരണത്തില്‍ പാര്‍ട്ടിയുടെ അധീശത്വം ഇനിയും തുടരുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

പോളിറ്റ്ബ്യൂറോ സ്റ്റഡി സെഷന്‍ നടക്കുന്നതിനിടെയാണ് മാറിയ സാഹചര്യങ്ങളിലുള്ള തന്റെ നയങ്ങള്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. സമൂഹവും കാലവും മാറിയിരിക്കുകയാനെങ്കിലും മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഇന്നും സത്യമായിത്തന്നെയാണ് തുടരുന്നത്. മാര്‍ക്‌സിസത്തില്‍ നിന്ന് വ്യതിചലിക്കുകയോ മാര്‍ക്‌സിസത്തെ ഉപേക്ഷിക്കുകയോ ചെയ്താല്‍ അത് പാര്‍ട്ടിയുടെ ആത്മാവിനെ നഷ്ടപ്പെടുത്തുമെന്നും അതിലൂടെ ദിശാബോധം തന്നെ ഇല്ലാതാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here