ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദം: മന്ത്രി കടകംപള്ളിക്ക് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശം

Posted on: September 29, 2017 3:01 pm | Last updated: September 29, 2017 at 9:33 pm

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

മന്ത്രിയെന്നതില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. പക്ഷേ വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതായിരുന്നു. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടതായിരുന്നു. മന്ത്രിയുടെ നടപടി പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനം ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാദത്തില്‍, ദേവസ്വം മന്ത്രിക്കെതിരെ പാര്‍ട്ടി നടപടിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ മന്ത്രിയുടെ വിശദീകരണം അംഗീകരിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്.