Connect with us

International

ജപ്പാനില്‍ പാര്‍ലിമെന്റ് പിരിച്ചുവിട്ടു

Published

|

Last Updated

ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പാര്‍ലിമെന്റ് പിരിച്ചുവിട്ടു. ഒരു വര്‍ഷം കാലാവധി ബാക്കി നില്‍ക്കെ, ഒക്ടോബര്‍ 22ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഉത്തര കൊറിയയുമായുള്ള നയതന്ത്രപ്രശ്‌നം നിലനില്‍ക്കെയാണ് ഷിന്‍സോ ആബെ പാര്‍ലിമെന്റ് പിരിച്ചുവിട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

2012ലാണ് അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റത്. സ്വജനപക്ഷപാത വിവാദത്തിന്റെ പേരില്‍ ആബെയുടെ ജനപ്രീതിയില്‍ ഇടിവു സംഭവിച്ചിരുന്നു. എന്നാല്‍, ഉത്തര കൊറിയക്കെതിരെ ശക്തമായ നിലപാട് എടുത്തോടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നാണ് ആബെയുടെ കണക്കുകൂട്ടല്‍.

അഭിപ്രായ സര്‍വേയില്‍ ആബെക്കും അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കും 44 ശതമാനം പിന്തുണയുണ്ട്. ദുര്‍ബലമായ പ്രതിപക്ഷ കക്ഷി ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് എട്ട് ശതമാനം മാത്രമാണ് പിന്തുണ.

Latest