സഊദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ രാജാവ് ഉത്തരവിട്ടു

Posted on: September 27, 2017 11:43 am | Last updated: October 2, 2017 at 4:43 pm

ജിദ്ദ: സഊദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് കല്‍പ്പിച്ചു.

സഊദിയുടെ ചരിത്രത്തിലെ സുപ്രധാന തീരുമാനമാണിത്.
ഈ വര്‍ഷം ശവ്വാല്‍10 മുതല്‍ ആയിരിക്കും ലൈസന്‍സ് അനുവദിച്ച് തുടങ്ങുക.

സൗദിയില്‍ സ്ത്രീകള്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് അനുവദിച്ചിരുന്നില്ല. നിരവധി തവണ ശൂറയിലും മറ്റും ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനെച്ചൊല്ലി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും വിവിധ മേഖലകളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കാരണം വനിതകള്‍ക്ക് ലൈസന്‍സ് എന്നത് നടപ്പിലാകാതെ പോകുകയായിരുന്നു.