Connect with us

International

റോഹിംഗ്യകള്‍ക്കെതിരെ നടക്കുന്നത് ക്രൂരമായ ആക്രമണം: ഹ്യൂമന്‍ റൈറ്റ്‌സ്‌

Published

|

Last Updated

ന്യൂയോര്‍ക്ക്: റാഖിനെയില്‍ റോഹിംഗ്യകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ക്രൂരമായ മനുഷ്യത്വവിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. കൂട്ടബലാത്സംഗം അടക്കം റോഹിംഗ്യകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സൈന്യം ആക്രമണം അഴിച്ചുവിട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താക്കള്‍ വ്യക്തമാക്കി. ലൈംഗിക ആക്രമണം, കൂട്ടക്കൊല, നിര്‍ബന്ധിത നാടുകടത്തല്‍, പീഡനം എന്നിങ്ങനെയുള്ള ആക്രമണങ്ങള്‍ അരങ്ങേറിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. സൈന്യത്തിന്റെ വംശഹത്യാ ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടിവന്ന റോഹിംഗ്യന്‍ വംശജരുമായി നടത്തിയ അഭിമുഖങ്ങളുടെ പശ്ചാതലത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും മ്യാന്മര്‍ സൈന്യം സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും യു എന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ വെളിപ്പെടുത്തല്‍. സൈന്യം ഏറെ മൃഗീയമായാണ് റോഹിംഗ്യകളെ റാഖിനെയില്‍ നിന്ന് ഒഴിപ്പിക്കുന്നതെന്നും ഗ്രാമങ്ങളിലെ കൂട്ടക്കൊലകള്‍ മാനുഷികവിരുദ്ധമാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് നിയമതന്ത്രജ്ഞന്‍ ജെയിംസ് റോസ് വ്യക്തമാക്കി.
റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ സൈന്യത്തിനൊപ്പം ചേര്‍ന്ന് ബുദ്ധസന്യാസികള്‍ ആക്രമണം അഴിച്ചുവിട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു.

 

Latest