Connect with us

National

ആധാറിനെ പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല

Published

|

Last Updated

ഒര്‍ലന്‍ഡോ: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യയുടെ ഡിജിറ്റല്‍ സാങ്കേതിക വളര്‍ച്ചയെയും ആധാര്‍ പദ്ധതിയെയും പ്രകീര്‍ത്തിച്ച് രംഗത്ത്. ആധാറിന്റെ വളര്‍ച്ച വിന്‍ഡോസ്, ഫെയ്‌സ്ബുക്, ആന്‍ഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണെന്ന് സത്യ നാദെല്ല പറഞ്ഞു. ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയുടെ വെളിപ്പെടുത്തല്‍ “ഹിറ്റ് റീഫ്രെഷ്” എന്ന തന്റെ പുസ്തകത്തിലാണ്.

” 100 കോടിയിലധികം ജനങ്ങള്‍ ആധാറില്‍ ഇപ്പോള്‍ അംഗങ്ങളാണ്. ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആധാറിനെ ടെക് ലോകത്തെ മുന്‍നിര കമ്പനി മേധാവി പ്രശംസിച്ചത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാണ്. അദ്ദേഹം പുതിയ ഡിജിറ്റല്‍ പദ്ധതി “ഇന്ത്യസ്റ്റാക്കി”നെയും അഭിനന്ദിച്ചു.

ഇന്ത്യസ്റ്റാക്ക് സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ക്കു ഉപയോഗിക്കാവുന്ന സവിശേഷ അടിസ്ഥാന സൗകര്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ്. ഉപയോക്താവിന്റെ പ്രത്യക്ഷ സാന്നിധ്യമില്ലാതെയും കടലാസ് രഹിതവും കറന്‍സി രഹിതവുമായി ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റ!ര്‍ഫേസ് (എപിഐ) കൂട്ടായ്മായാണിത്.

---- facebook comment plugin here -----

Latest