വിഡി സതീശന്‍ എംഎല്‍എയ്ക്കെതിരെ പരാതിയുമായി കെപി ശശികല

Posted on: September 26, 2017 6:53 pm | Last updated: September 26, 2017 at 6:53 pm

തിരുവനന്തപുരം: വിഡി സതീശന്‍ എംഎല്‍എയ്ക്കെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല രംഗത്ത്. പറവൂരിലെ വിവാദ പ്രസംഗത്തില്‍ അടിസ്ഥാന രഹിതമായ പരാതി നല്‍കിയതിലൂടെ സതീശന്‍ തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്നാണ് ശശികല ടീച്ചറുടെ പരാതി.

വനിത കമമ്മീഷനിലാണ് ശശികല പരാതി നല്‍കിയിരിക്കുന്നത്. താന്‍ പ്രകോപനപരമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് ശശികല പറയുന്നു. വിഡി സതീശന്‍ തന്റെ പ്രസംഗം കേട്ടിട്ടില്ലെന്നും ശശികല വ്യക്തമാക്കി. ശശികലയുടെ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷന്‍ ചെയര്‍ പേഴ്സന്‍ എംസി ജോസഫൈന്‍ അറിയിച്ചു.