Connect with us

Kerala

മുഖ്യമന്ത്രിയുടെ വിരുന്നില്‍ ഹൃദ്യമായി കാന്തപുരത്തിന്റെ കവിത; വീഡിയോ കാണാം...

Published

|

Last Updated

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ സ്വാഗതം ചെയ്ത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അതിഥികളുടെ മനംകവര്‍ന്നു. ഷാര്‍ജ ഭരണാധികാരിക്കായി കോവളം ലീലാ റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ വിരുന്നിലാണ് കാന്തപുരം കവിതയിലൂടെ മുഖ്യാതിഥിയെ സ്വാഗതം ചെയ്തത്. “സുല്‍ത്താനുല്‍ ഖലം” അക്ഷരങ്ങളുടെ രാജാവ് എന്നാണ് കാന്തപുരം ഡോ. ശൈഖ് ഖാസിമിയെ വിശേഷിപ്പിച്ചത്.

ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സമാധാനത്തിന്റെ നാടായ കേരളവും ഇന്ത്യാ രാജ്യമൊന്നാകെയും സുല്‍ത്താന്റെ വരവില്‍ സന്തോഷിക്കുകയാണെന്ന് കവിതയിലൂടെ കാന്തപുരം സൂചിപ്പിച്ചു. കേരളത്തിന്റെ കാര്‍ഷിക വിഭവങ്ങളെയും സുഗന്ധ വ്യജ്ഞനങ്ങളെയുമെല്ലാം പരിചയപ്പെടുത്തി. മരങ്ങള്‍, പുഷ്പങ്ങള്‍, നദികള്‍ തുടങ്ങി പ്രകൃതി രമണീയതയും വരച്ച് കാട്ടി. അനാഥ സംരക്ഷണത്തിനായി യു എ ഇ നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച കാന്തപുരം വിവിധ ജാതി മതസ്ഥരായ ജനലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന രാഷ്ട്രമാണ് യു എ ഇയെന്നും കവിതയിലൂടെ വ്യക്തമാക്കി.

Latest