Connect with us

National

കോടതി വിധിക്കെതിരെ ഗുര്‍മീത് റാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

Published

|

Last Updated

ന്യുഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട കോടതി വിധിക്കെതിരെ ആള്‍ദൈവ്യം ഗുര്‍മീത് റാം റഹിം സിംഗ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലാണ് ഗുര്‍മീത് അപ്പീല്‍ നല്‍കിയത്. ഗുര്‍മീതിന് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എസ്.കെ നര്‍വാണയാണ് അപ്പീല്‍ നല്‍കിയത്. അതേസമയം കോടതി അദ്ദേഹത്തിന്റെ കേസ് ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ എന്ന് വിചാരണയ്ക്ക് എടുക്കുമെന്ന് വ്യക്തമല്ല.

അനുയായികളായ രണ്ട് യുവതികളെ പീഡിപ്പിച്ചുവെന്ന കേസില്‍ കഴിഞ്ഞ മാസമാണ് ഗുര്‍മീത് റാം റഹീമിനെ സി.ബി.ഐ കോടതി ഇരുപത് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചത്. ഓരോ കേസിലും പത്ത് വര്‍ഷം വീതമാണ് തടവുശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലുമായി 30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടില്ലെന്നും ഗുര്‍മീത് ആരോപിച്ചു.ആറ് വര്‍ഷത്തിന് ശേഷമാണ് പെണ്‍കുട്ടികളുടെ മൊഴി സി.ബി.ഐ എടുത്തത്. അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുമില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ശിക്ഷാ വിധി റദ്ദാക്കണമെന്നാണ് ഗുര്‍മീത് തന്റെ അപ്പീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Latest