ഒന്‍പത് വയസ്സുകാരിക്ക് എച്ച്‌ഐവി; സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ്

Posted on: September 25, 2017 3:51 pm | Last updated: September 25, 2017 at 9:27 pm

തിരുവനന്തപുരം: റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ചത് വഴി ഒന്‍പത് വയസ്സുകാരിക്ക് എച്ച്‌ഐവി രോഗം പിടിപെട്ട സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസ് അയച്ചു. ഇതേക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് ആവ്യശ്യപ്പെട്ടാണ് നോട്ടീസ്.

സംഭവത്തില്‍ വീഴ്ച പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ആലപ്പുഴ സ്വദേശിയായ ഒമ്പതു വയസ്സുകാരിക്കാണ് അര്‍ബുദ രോഗ ചികിത്സക്കിടെ എച്ച്ഐവി പിടിപെട്ടത്. ചികില്‍സയിലിരിക്കെ സ്വീകരിച്ച രക്തത്തില്‍ നിന്നാണ് കുട്ടിക്ക് രോഗം വന്നതെന്ന പരാതിയുമായി മാതാപിതാക്കള്‍ പിന്നീട് രംഗത്തു വരികയായിരുന്നു.