മുഖ്യമന്ത്രി മൗനം പാലിക്കുന്നത് തോമസ് ചാണ്ടിയെ രക്ഷിക്കാനെന്ന് ഉമ്മന്‍ചാണ്ടി

Posted on: September 23, 2017 7:58 pm | Last updated: September 24, 2017 at 11:06 am

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി . തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നു വന്നത് ഗുരുതര ആരോപണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തടക്കം തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന് വന്ന എല്ലാ ആരോപണങ്ങളും റിപ്പോര്‍ട്ടും പരിശോധിക്കണമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ നിജസ്ഥിതി വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും തോമസ് ചാണ്ടി രക്ഷിക്കാനാണോ മുഖ്യമന്ത്രിയുടെ മൗനമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം നിശബ്ദത തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം തുടങ്ങുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.