ഹാദിയക്ക് സമ്മാനവുമായി പോയ സ്ത്രീകള്‍ നാളെ മാധ്യമപ്രവര്‍ത്തകരെ കാണും

Posted on: September 22, 2017 11:00 pm | Last updated: September 22, 2017 at 11:00 pm

കൊച്ചി: ഹാദിയയുടെ വീട്ടില്‍ സമ്മാനങ്ങളുമായി ചെന്ന് അറസ്റ്റിലായ സ്ത്രീകള്‍ നാളെ കൊച്ചിയില്‍ പത്രസമ്മേളനം നടത്തും. ഹാദിയ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യങ്ങള്‍ വിശദീകരിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിക്കുന്നതെന്നും അവര്‍ പറയുന്നു.
ഹാദിയയുടെ മാനസിക നിലതന്നെ മാറിപ്പോകുന്നതായാണ് മനസിലാക്കുന്നത്, പ്രതികരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഇവര്‍ പറയുന്നു

നേരത്തെ ഹാദിയയ്ക്ക് സമ്മാനം നല്‍കാനായി വീട്ടിലെത്തിയ ഇവരെ വീടിന്റെ പരിസരത്തേക്ക് കടക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. കേസ് സുപ്രിംകോടതിയുടെ പരിഗണനയിലും മറ്റ് പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഹാദിയയെ കാണമെന്ന ആഗ്രഹം ഇവര്‍ പ്രകടിപ്പിച്ചില്ല. കൊണ്ടുവന്ന സാധനങ്ങള്‍ ഹാദിയക്ക് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

രക്ഷിതാക്കള്‍ തടഞ്ഞതിനേത്തുടര്‍ന്ന് സമ്മാനങ്ങളുമായി വന്ന സ്ത്രീകള്‍ ഹാദിയയുടെ വീടിന് മുന്നില്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. പിന്നീട് ആര്‍എസ്എസുകാരായ ചിലര്‍ അനാവശ്യമായി പ്രശ്‌നത്തിലിടപെടുകയും പൊലീസ് സ്ഥലത്തെത്തി പ്രതിഷേധിച്ചവരിലൊരാളുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.