ബിജെപിയെ പരാജയപ്പെടുത്താന്‍ പലരുമായും ഐക്യപ്പെടേണ്ടിവരും: കെ മുരളീധരന്‍

Posted on: September 22, 2017 8:46 pm | Last updated: September 22, 2017 at 8:46 pm

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ ബി.ജെ.പി ജയിക്കാതിരിക്കാന്‍ ഇടതുമുന്നണി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെ. മുരളീധരന്‍ എം.എല്‍.എ മലപ്പുറത്ത് പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ ചില അഡ്ജസ്റ്റ്‌മെന്റുകളൊക്കെ വേണ്ടി വരുമെന്നും അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെയും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെയും കാലം കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയായിരുന്നു മുരളീധരന്‍ പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ടിഎന്‍ സീമ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.