ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍: പ്രണോയ് പുറത്ത്

Posted on: September 22, 2017 12:52 pm | Last updated: September 22, 2017 at 12:52 pm

ടോക്യോ: ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ മലയാളി താരം എച്ച് എസ് പ്രണോയ് പുറത്ത്. പുരുഷ സിംഗിള്‍സില്‍ ചൈനയുടെ ഷി യുഖിയോടായിരുന്നു പ്രണോയ്‌യുടെ തോല്‍വി. സ്‌കോര്‍: 15-21, 14-21. ചൈനീസ് തായ്‌പെയ് താരം സുയെന്‍ ഹോയെ പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

അതേസമയം, ഇന്ത്യയുടെ കെ ശ്രീകാന്ത് ഡെന്മാര്‍ക്കിന്റെ ലോക ചാമ്പ്യന്‍ വിക്ടര്‍ അക്‌സെല്‍സണിനെ നേരിടും. ഇന്നലെ, ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പിവി സിന്ധു, സൈന നെഹ്‌വാള്‍ എന്നിവരും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.