ഭൂമി കൈയേറ്റം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

Posted on: September 22, 2017 12:18 pm | Last updated: September 22, 2017 at 4:53 pm

തിരുവനന്തപുരം: ദേവസ്വം ഭൂമി കൈയേറിയെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. പരാതിയില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ മന്ത്രി കൈയേറിയെന്നാണ് പരാതി. ദേവസ്വം പ്രതിനിധികള്‍ മന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.