ജാഗ്രതാ കണ്‍വെന്‍ഷനുകള്‍ക്ക് പ്രൗഢ സമാപനം

Posted on: September 22, 2017 12:14 am | Last updated: September 22, 2017 at 12:14 am
കണ്ണൂരില്‍ നടന്ന കണ്‍വെന്‍ഷനില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തുന്നു

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന സമാഗമം പദ്ധതികളുടെ വിശദീകരണത്തിനും സമകാല വിഷയങ്ങളുടെ വിശകലനത്തിനുമായുള്ള ജില്ലാ തല ജാഗ്രതാ കണ്‍വെന്‍ഷനുകള്‍ക്ക് ഐതിഹാസിക സമാപ്തി. കേരളത്തിലെ പതിനാല് ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുമാണ് കണ്‍വെന്‍ഷന്‍ നടന്നത്. സംഘടന ലക്ഷ്യമിട്ട ബഹുമുഖ പദ്ധതികള്‍ക്ക് കൈത്താങ്ങായ ‘ഒരുദിന വരുമാനം’ (പ്രവര്‍ത്തനഫണ്ട്) ജനകീയ പങ്കാളിത്തത്തോടെ സ്വരൂപിക്കാനും ‘ഇസ്തിഫാദ 17’ എന്ന ശ്രദ്ധേയമായ ബഹുജന സംഗമങ്ങള്‍ക്കും കണ്‍വന്‍ഷനില്‍ അന്തിമരൂപം നല്‍കി. ആദര്‍ശ പ്രചാരണം, വിശാലമായ ഇസ്‌ലാമിക പ്രബോധനം, ദുരിതാശ്വാസം, ആരോഗ്യ പരിരക്ഷ, ദാറുല്‍ ഖൈര്‍ ഭവന പദ്ധതി തുടങ്ങിയവയുടെ വിപൂലീകരണവും കണ്‍വെന്‍ഷന്‍ മുന്നോട്ട് വെച്ചു. സമസ്തയുടെ മുഴുവന്‍ പോഷക ഘടകങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ പദ്ധതികള്‍ പൂര്‍ത്തിയാക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണ്‍ ഭാരവാഹികളും സംഘകുടുംബത്തിലെ മുഴുവന്‍ ഘടകങ്ങളുടെയും ജില്ലാ സാരഥികളുമായിരുന്നു കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍.

ആലപ്പുഴ ജില്ലാ കണ്‍വെന്‍ഷന്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി
സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

രാവിലെ പത്തിന് തിരുവനന്തപുരം യൂത്ത് സ്‌ക്വയറില്‍ കണ്‍വെന്‍ഷന്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. യു സി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ ഖലീഫ സെന്ററില്‍ നടന്ന തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി കെ ബാവ ദാരിമിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍ക്കോട് സുന്നിസെന്ററില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. കെ പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്തു. സംസ്ഥാ ന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തി.
പതിനൊന്നിന് എറണാകുളം ജാമിഅ അശ്അരിയ്യയില്‍ നടന്ന കണ്‍വെന്‍ഷന്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എയര്‍ലൈന്‍സ് അഹമ്മദ് കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.
പാടന്തറ മര്‍കസില്‍ നടന്ന നീലഗിരി ജില്ലാ കണ്‍വെന്‍ഷന്‍ മൊയ്തു മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഡോ. ദേവര്‍ശോല അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഉച്ചക്ക് രണ്ടിന് മലപ്പുറം വാദിസലാമില്‍ നടന്ന കണ്‍വെന്‍ഷന്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുട അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജില്ലാ കണ്‍വെന്‍ഷന്‍ ഒറ്റപ്പാലം മര്‍കസില്‍ സിറാജുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളജ് സഹായി വാദിസലാം ഓഡിറ്റോറിയത്തില്‍ നടന്ന കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ അബ്ദുല്ലത്വീഫ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള സുന്നിവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ അല്‍ അബ്‌റാര്‍ സുന്നികോംപ്ലക്‌സില്‍ നടന്ന കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ സി കെ അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹകീം സഅദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തി.

മൂന്ന് മണിക്ക് കല്‍പ്പറ്റ ദാറുല്‍ ഫലാഹ് കോംപ്ലക്‌സില്‍ നടന്ന വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ അഹ്മദ് കുട്ടി ബാഖവിയുടെ അധ്യക്ഷതയില്‍ സമസ്ത വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കടമേരി കുഞ്ഞബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു.
നാല് മണിക്ക് ഹാശിമിയ്യയില്‍ നടന്ന ആലപ്പുഴ ജില്ലാ കണ്‍വെന്‍ഷന്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എം എം ഹനീഫ മൗലവിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
തൊടുപ്പുഴ ദാറുല്‍ ഫത്ഹില്‍ നടന്ന ഇടുക്കി ജില്ലാ കണ്‍വെന്‍ഷന്‍ സയ്യിദ് പി പി ജഅ്ഫര്‍ക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി മര്‍കസുല്‍ ഹുദയില്‍ നടന്ന കോട്ടയം- പത്തനംതിട്ട ജില്ലാ സംയുക്ത കണ്‍വെന്‍ഷന്‍ റഫീഖ് അഹമ്മദ് സഖാഫിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷാജഹാന്‍ മാന്നാര്‍ ഉദ്ഘാടനം ചെയ്തു. കൊട്ടിയം മര്‍കസില്‍ നടന്ന കൊല്ലം ജില്ലാ കണ്‍വെന്‍ഷന്‍ കെ എസ് കെ തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ഇല്യാസ്‌കുട്ടി ഉദ്ഘാടനം ചെയ്തു.