Connect with us

Gulf

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നഗരസഭാ നീക്കം

Published

|

Last Updated

ദുബൈ: നഗര ഭംഗിക്ക് തടസ്സമാകുന്ന, ഉപേക്ഷിക്കപ്പട്ട വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നഗരസഭ നടപടി തുടങ്ങിയതായി വേസ്റ്റ് മാനേജ്മെന്റ് വിഭാഗം മേധാവി എന്‍ജി അബ്ദുല്‍ മജീദ് സിഫായി അറിയിച്ചു. വാഹനങ്ങള്‍ നീക്കംചെയാന്‍ യ്യിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ സഹായം തേടിയിട്ടുണ്ട്.

ഇത് സംബന്ധിച്ചുനടന്ന കൂടിയാലോചനാ യോഗത്തില്‍ ദുബൈ സിലിക്കോണ്‍ ഒയാസിസ് അതോറിറ്റി, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, ടീകോം തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ദുബൈയിലെ താമസ കേന്ദ്രങ്ങളിലാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കൂടുതലും. അതുകൊണ്ട് തന്നെ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ സഹായം അനിവാര്യമാണ്.

പൊടിപിടിച്ചു കിടക്കുന്ന, നാശയുക്തമായ വാഹനങ്ങളില്‍ ആദ്യം മുന്നറിയിപ്പ് നോട്ടീസ് പതിപ്പിക്കും. 15 ദിവസത്തിനകം പരിഹാരം കണ്ടില്ലെങ്കില്‍ കണ്ടുകെട്ടുമെന്നും അബ്ദുല്‍ മജീദ് സിഫായി അറിയിച്ചു.

 

 

Latest