Connect with us

Kerala

ജയരാജനെതിരായ ബന്ധുനിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ഇപി ജയരാജനെതിരെയ ബന്ധുനിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. തെളിവില്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാണിട്ടുള്ള റിപ്പോര്‍ട്ട് ഒരാഴ്ചക്കകം വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്ക് സമര്‍പ്പിക്കും.

സ്വജനപക്ഷപാതം, അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കണ്ടെത്തിയായിരുന്നു ജയരാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, നിയമനവുമായി ബന്ധപ്പെട്ട് ആര്‍ക്കും സാമ്പത്തിക ലാഭമുണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരില്ലെന്നും വിജിലന്‍സ് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന്, വ്യവസായമന്ത്രിയായിരുന്ന ഇപി ജയരാജന്‍ രാജിവെച്ചിരുന്നു. ബന്ധുവും പികെ ശ്രീമതിയുടെ മകനുമായ പികെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി നിയമിച്ചെന്നായിരുന്നു കേസ്. എന്നാല്‍, സുധീര്‍ നമ്പ്യാര്‍ ചുമതല ഏറ്റെടുത്തിരുന്നുമില്ല.

 

Latest