ടലന്മാര്‍ക് ആസ്ഥാനത്തിന്റെ ഉദ്ഘാടനം ഇന്ന്

Posted on: September 19, 2017 8:44 pm | Last updated: September 20, 2017 at 11:32 am


കോഴിക്കോട്: ഡവലപ്പിംഗ് കമ്പനിയായ ടലന്മാര്‍ക് ഡവലപ്പേഴ്‌സിന്റെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്. വൈകുന്നേരം നാലിന് കോട്ടുളി സിവില്‍ സ്‌റ്റേഷന്‍ റോഡിലെ ടലന്‍ ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കള്‍ച്ചറല്‍ സെന്റര്‍ ബ്രോഷറിന്റെ ലോഞ്ചിംഗ് നടത്തും.
ഡോ. എം കെ മുനീര്‍ എംഎല്‍എ പങ്കെടുക്കും. മര്‍കസ് നോളജ് സിറ്റിയുടെ ഭാഗമായ ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചര്‍ സെന്റെറിന്റെ നിര്‍മാണം, വൈത്തിരിയിലെ ചില്‍ഗ്രോവ് റിസോര്‍ട്ട് ഉള്‍പ്പടെ വിവിധ പ്രൊജക്റ്റുകളുടെ നിര്‍മാതാക്കളാണ് ടലന്‍മാര്‍ക്.