ജിയോണിയുടെ സമാര്‍ട്ട്‌ഫോണ്‍ എക്‌സ് 1 എസ് ഇന്ത്യന്‍ വിപണിയില്‍

Posted on: September 19, 2017 7:42 pm | Last updated: September 19, 2017 at 7:42 pm

ജിയോണി എക്‌സ് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ് 1 എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13 എംപി റിയര്‍ ക്യാമറയും, 16 എംപി ബാക്ക് ക്യാമറയും എക്‌സ് 1 എസിന്റെ പ്രധാന പ്രത്യേകതയാണ്.4000 എംഎഎച്ച് ബാറ്ററി, 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ തുടങ്ങിയവയാണ് ഈ മോഡലിന്റെ മറ്റ് സവിശേഷതകള്‍.

12,999 രൂപ വിലയുള്ള ഫോണ്‍ സെപ്റ്റംബര്‍ 21 മുതല്‍ എല്ലാ വിപണികളിലും ലഭ്യമായി തുടങ്ങും.