കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മാപ്പുപറയണമെന്ന് കെഎസ്‌യു

Posted on: September 19, 2017 6:26 pm | Last updated: September 20, 2017 at 9:06 am

കൊച്ചി: ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെഎസ്‌യു. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ കൊച്ചിയില്‍ കക്കൂസ് സമര്‍പ്പിച്ച് കെഎസ്‌യുവിന്റെ പ്രതീകാത്മക പ്രതിഷേധത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ ഇക്കാര്യം പറഞ്ഞത്. പെട്രോള്‍ വിലവര്‍ധനയെക്കുറിച്ചുള്ള നിരുത്തരവാദപരമായ പ്രസ്താവന പിന്‍വലിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മാപ്പുപറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കൊച്ചി ഗാന്ധി സ്‌ക്വയറിനു സമീപമുള്ള പെട്രോള്‍ പമ്പിലേക്ക് പ്രകടനമായെത്തിയായിരുന്നു കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതീകാത്മക കക്കൂസ് സമര്‍പ്പിക്കല്‍. കെഎസ്‌യു മഹാരാജാസ് കോളജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.