കൊച്ചി കപ്പല്‍ ചാലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

Posted on: September 19, 2017 12:07 pm | Last updated: September 19, 2017 at 12:58 pm

കൊച്ചി: ഫോര്‍ട്ട് കൊച്ചിക്ക് സമീപം കപ്പല്‍ ചാലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലെ ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി. സമീപത്തുണ്ടായ മറ്റ്

ബോട്ടുകളിലെ തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്ന് കരുതുന്നു. അപകടവിവരമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എത്തുമ്പോഴേക്കും ബോട്ട് പൂര്‍ണമായും മുങ്ങിയിരുന്നു.

ബോട്ട് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൊച്ചി തുറമുഖത്തേക്ക് വന്‍ കപ്പലുകള്‍ എത്തിച്ചേരുന്ന കപ്പല്‍ ചാല്‍ ആണിത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു.