കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സിന്ധുവിന്

Posted on: September 17, 2017 12:44 pm | Last updated: September 17, 2017 at 7:53 pm

സോള്‍ : കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പൊരുതിക്കയറി പി.വി. സിന്ധുവിന്റെ വിജയം. കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ 2220, 1121, 2118 സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. കഴിഞ്ഞമാസം ഗ്ലാസ്‌ഗോയില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പിന്റെ തനിയാവര്‍ത്തനമാണ് സോളില്‍ കണ്ടത്. റിയോ ഒളിംപിക്‌സ് സെമിയില്‍ സിന്ധു ഒകുഹാരയെ തോല്‍പിച്ചപ്പോള്‍ ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാര തിരിച്ചടിച്ചു. കൊറയയില്‍ സിന്ധുവിന്റെ മധുരപ്രതികാരവും.

ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയര്‍ന്ന സീഡുകാര്‍ ഏറ്റുമുട്ടുന്നതും ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നതുമായ ചാംപ്യന്‍ഷിപ്പാണു സൂപ്പര്‍ സീരീസ്. ഒളിംപിക്‌സും ലോകചാംപ്യന്‍ഷിപ്പും കഴിഞ്ഞാല്‍ ബാഡ്മിന്റന്റെ വലിയ വേദിയാണിത്